ലോകാ: സമസ്താഃ സുഖിനോ ഭവന്തു


നമ്പൂതിരി സമുദായതിന്റെയും അതിന്റെ ആചാരാനുഷ്ടാനങ്ങളിലും സംസ്കാരങ്ങളിലും ഐക്യരൂപമുള്ള മറ്റു സമുദാങ്ങളുടെയും കൂടയ്മയാണ് യോഗക്ഷേമസഭ. “ലോകാ: സമസ്താഃ സുഖിനോ ഭവന്തു” എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ട്‌ സമുദായ പുരോഗമനതിലൂടെ സാമൂഹികഉന്നതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നമ്മുടേത്‌. കേരളത്തിലെ ബ്രാഹ്മണരുടെ ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി 1908 മാര്‍ച്ച് മാസം 02 - ന് (1083 കുംഭം 18) ശിവരാത്രി നാളില്‍ ആലുവയില്‍ ചെറുമുക്ക്‌മനയില്‍ വച്ച് ആദ്യ നമ്പൂതിരി യോഗക്ഷേമസഭ രൂപീകരിച്ചു. ദീര്‍ഘദര്‍ശ്ശികളായ ഒട്ടനവധി സമുദായ അംഗങ്ങളുടെ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍ സാമുദായിക സാംസ്കാരിക മേഖലകളില്‍ കാതലായ മാറ്റത്തിന് വഴികാട്ടിയായിയുണ്ട്. സാമുദായിക,സാംസ്കാരിക ഉന്നമനത്തിനും സാമൂഹ്യ,രാഷ്ട്രീയ,സാഹിത്യ,ആരോഗ്യ മേഖലകളില്‍ സമുദായ അംഗങ്ങള്‍ മുന്നോട്ടു വരുന്നതിനും സഭയുടെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം സഹായകരമായിട്ടുണ്ട്.