വാര്‍ത്തകള്‍

 • എല്ലാ യോഗക്ഷേമസഭ അംഗങ്ങൾക്കും yksitc യുടെ വിഷുദിനാശംസകൾ

  14 Apr 2020

  എല്ലാ യോഗക്ഷേമസഭ അംഗങ്ങൾക്കും സന്താഷം നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു. വിഷു ആശംസകളോടെ, ' യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് വല്ലഭൻ നമ്പൂതിരി ,സെക്രട്ടറി സുബ്രഹ്മണ്യൻ നമ്പൂതിരി ,ട്രഷറർ നാരായണൻ നമ്പൂതിരി.

 • യോഗക്ഷേമസഭ സംസ്ഥാന യുവജനസഭയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ്

  13 Mar 2020

  യോഗക്ഷേമസഭ സംസ്ഥാന യുവജനസഭയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് bangloodiries വിജയികളായി. തൃശ്ശൂർ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മാർച്ച്‌ 7 നു തൃശൂർ പുതുകാട് സെന്റ്. ജോസഫ്‌സ് ഗ്രൗണ്ടിൽ നടന്ന മത്സരം യോഗക്ഷേമ സഭ സംസ്ഥാന ട്രഷറാർ ചെമ്മരം നാരായണൻ നമ്പൂതിരി ഉത്‌ഘാടനം ചെയ്തു 7 ജില്ലകളിൽ നിന്നും ബാംഗ്ളൂരിൽ നിന്നുമുള്ള ടീമുകളും പങ്കെടുത്ത ടൂർണമെന്റിൽ എറണാകുളം ജില്ലയിൽ നിന്നും bench warmers,തൃശൂർ ജില്ലാ ഫുട്ബോൾ ടീം, മലപ്പുറം ജില്ലാ ടീം prayan ബാംഗ്ലൂർ ടീം ബാംഗ്ളൂഡിറൈസ് തുടങ്ങിയ ടീമുകൾ അവസാന റൗണ്ടിലെത്തി. ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ഗോൾ രഹിത സമനിലയിൽ കളി അവസാനിപ്പിക്കുകയും പിന്നീട് പെനാൽറ്റി ഷൂട്ടിലേക്ക് മത്സരം ദീർപ്പിച്ചെങ്കിലും വീണ്ടും 5 - 5 ബാംഗ്ലൂർ, തൃശ്ശൂർ ടീമുകൾ സമനില നിലനിർത്തി. പിന്നീട് ടോസ് നേടി bangloodiries വിജയികളായി. പദ്മനാഭാസ്‌ തിരുവന്തപുരം, paladians കോട്ടയം, lengends united പാലക്കാട്, rudras കണ്ണൂർ ജില്ലാ എന്നീ ടീമുകളും മത്സരത്തിൽ പങ്കാളികളായി. സംസ്ഥാന യുവജന സഭ ആദ്ധ്യക്ഷൻ ഹരിശങ്കർ സെക്രട്ടറി ശന്തനു തൃശൂർ ജില്ലാ സെക്രട്ടറി സനൂപ് എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.

 • പ്രജാഗരം@yks eranakulam dist

  10 Mar 2020

  എറണാകുളം ജില്ലയിലെ കാലടി ശ്രീകൃഷ്ണ സമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് 08/03/2020 ന് ശ്രീശങ്കര ജയന്തി സ്വാഗത സംഘ രൂപീകരണം, പ്രജാഗരം, സംസ്ഥാന നിർവാഹക സമിതി, എറണാകുളം ജില്ലാ അർദ്ധ വാർഷിക കൗൺസിൽ എന്നിവ നടക്കുകയുണ്ടായി. സംസ്ഥാന പ്രസിഡന്റ് ശ്രീ TRV നമ്പൂതിരിപ്പാട്, ജനറൽ സെക്രട്ടറി ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ഡോ. രാജ്‌കുമാർ കൈതമറ്റം, രജിസ്ട്രാർ ശ്രീ ശ്രീകുമാർ, ശ്രീ സതീഷ് പോറ്റി, ശ്രീ ദിലീപ് കരുവാട് തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. നൂറോളം സഭാംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. ഉച്ചഭക്ഷണത്തിനു ശേഷം എറണാകുളം ജില്ലാ അർദ്ധ വാർഷിക കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് ഉൽഘാടനം ചെയ്തു.

 • യോഗക്ഷേമസഭ സ്ഥാപക ദിനം ആഘോഷിച്ചു

  01 Mar 2020

  യോഗക്ഷേമസഭ സ്ഥാപക ദിനം ആഘോഷിച്ചു. യോഗക്ഷേമസഭ കണ്ണൂർ ജില്ല കമ്മിറ്റി മാർച്ച് ഒന്നിന് യോഗക്ഷേമസഭ സ്ഥാപക ദിനം ആഘോഷിച്ചു.ജില്ലാ പ്രസിഡൻ്റ് എം.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗുരുവായുർ ദേവസ്വം ബോർഡ് പൂന്താനം അവാർഡ് ശ്യാമ മാധവം എന്ന കൃതിക്ക് നൽകിയത് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ യോഗം സ്വാഗതം ചെയ്തു.ജില്ലാ സി ക്രട്ടറി മധു മരങ്ങാട്, പി. എൻ ദാമോദരൻ നമ്പൂതിരി ,മംഗലം വാസു ദേവൻ നമ്പൂതിരി ,കെ.എം. ജയദേവൻ, കെ.വി.വാസു ദേവൻ നമ്പൂതിരി പ്രസംഗിച്ചു.