വാര്‍ത്തകള്‍

 • Prajagram Thiruvananthapuram jilla

  01 Mar 2020

  യോഗക്ഷേമസഭ തിരുവനന്തപുരം ജില്ല അർദ്ധ വാർഷിക കൗൺസിൽ യോഗവും പ്രചാഗരം ക്ലാസും നടന്നു.

 • 22/2/2020 ന് ജില്ലാ വനിതാ സഭയുടെ നേതൃത്വത്തിൽ കരകുളം ഉപസഭാ മന്ദിരത്തിൽ വച്ച് IT ബോധവത്കരണ ക്ലാസ് നടന്നു. ജില്ലാ സഭ IT കോർഡിനേറ്റർ ശ്രീ മരങ്ങാട്ടില്ലം സുബ്രമണ്യൻ നമ്പൂതിരി ക്‌ളാസ് നയിച്ചു.

  24 Feb 2020

  22/2/2020 ന് ജില്ലാ വനിതാ സഭയുടെ നേതൃത്വത്തിൽ കരകുളം ഉപസഭാ മന്ദിരത്തിൽ വച്ച് IT ബോധവത്കരണ ക്ലാസ് നടന്നു. ജില്ലാ സഭ IT കോർഡിനേറ്റർ ശ്രീ മരങ്ങാട്ടില്ലം സുബ്രമണ്യൻ നമ്പൂതിരി ക്‌ളാസ് നയിച്ചു.

 • കണ്ണൂർ ജില്ലാ പ്രജാഗരം പരിപാടി തളിപ്പറമ്പ് തൃച്ചമ്പരം തുളസി ഹാളിൽ ആരംഭിച്ചു

  23 Feb 2020

  കണ്ണൂർ ജില്ലാ പ്രജാഗരം പരിപാടി തളിപ്പറമ്പ് തൃച്ചമ്പരം തുളസി ഹാളിൽ ആരംഭിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

 • ആലപ്പുഴ ജില്ലാ കൺവെൻഷൻ

  15 Dec 2019

  ഇന്ന് യോഗക്ഷേമസഭ ആലപ്പുഴ ജില്ലാ കൺവെൻഷൻ വൻ വിജയമാക്കിയ ആലപ്പുഴ ജില്ലയിലെ വിവിധ ഉപസഭാ ഭാരവാഹികൾക്കും പ്രതിനിധികൾക്കും ഇങ്ങനെ ഒരു കൺവെൻഷൻ സംഘടിപ്പിച്ച സംസ്ഥാ ഭാരവാ ഹികൾക്കും യോഗക്ഷേമസഭ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ അകൈതവും, നിസ്സീമവും ആയ നന്ദി രേഖപ്പെടുത്തുന്നു. ജില്ലാ പ്രസിഡന്റായ ശ്രീ.എ.ബി.സുരേഷ് കുമാർ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരിയായിരുന്നു. ജില്ലാ സെക്രട്ടറി ഡോ.ഇ.കൃഷ്ണൻ നമ്പൂതിരി സ്വാഗതവും ജില്ലാ ട്രഷറാർ ശ്രീ.കിഴി കുളം വാസുദേവൻ നമ്പൂതിരി കൃതജ്ഞതയും രേഖപ്പെടുത്തി.സംസ്ഥാന പ്രസിഡന്റ് ശ്രീ.റ്റി.ആർ. വല്ലഭൻ നമ്പൂതിരിപ്പാടിനെയും, ജനറൽ സെക്രട്ടറി ശ്രീ.എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരിയെയും, സംസ്ഥാന പ്രവർത്തക സമിതി അംഗമായ ശ്രീ. സാജൻ പണ്ടാരത്തിൽ എന്നിവരെ ജില്ലാ ഭാരവാഹികളും ജില്ലയിൽ നിന്നുളള സംസ്ഥാന ഭാരവാഹിയായ (ദക്ഷിണമേഘലാ പ്രസിഡന്റ്) ശ്രീ.കെ.പി.വിഷ്ണു നമ്പൂതിരി, ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മറ്റി അംഗം പ്രൊഫ. ഇ. ഈശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് പൊന്നടയണിയിച്ച് ആദരിച്ച് അനുമോദിക്കുകയും, ഉപഹാരം സമർപ്പിക്കുകയും ചെയ്തു.തുടർന്ന് ജില്ലയിലെ വിവിധ ഉപസഭകളുടെ പ്രതിനിധികൾ ഉപസഭയുടെ ഇപ്പോഴത്തെ പ്രവർത്തനത്തേ കുറിച്ച് വിശദമായി കേന്ദ്ര നേതൃത്വത്തിനു മുൻപിൽ അവതരിപ്പിച്ചു.കേന്ദ്ര സഭാനേതാക്കന്മാർക്കു മുൻപിൽ വിവിധ ക്രിയാത്മക നിർദ്ദേശങ്ങളും അവതരിപ്പിക്കപ്പെട്ടു.ഉപ സഭാ ഭാരവാഹികളുടെ ചോദ്യങ്ങളും, സംശയങ്ങളും സംസ്ഥാ ഭാരവാഹികൾ ക്ഷമാപൂർവ്വം ശ്രവിക്കുകയും മറുപടി നല്കുകയും ചെയ്തു.രാവിലെ 10.45 ന്തടങ്ങിയ കൺവൻ വൈകിട്ട് 5 മണി വരെ തുടർന്നു എന്നുള്ളതു തന്നെ ഇന്നത്തെ കൺവെൻഷന്റ പ്രാധാന്യത്തെയും വിജയത്തെ സൂചിപ്പിക്കുന്നു.സംസ്ഥാന നേതൃത്വത്തിന്റെ കർമ്മോത്സുകതയും, ആത്മാർത്ഥതയും തികച്ചും അഭിനന്ദനീയം തന്നെ. ഉപസഭാ, ജില്ലാ, സംസ്ഥാന തലങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ഇന്നത്തെ കൺവെൻഷൻ.കൺവെൻഷന് രുചികരമായഭക്ഷണം തയ്യാറാക്കിയത് മാവേലിക്കര ഉപസഭാംഗവും മികച്ച യുവസംരംഭകനുമായ വടക്കത്തില്ലത്ത് ശ്രീ.ഗീരീഷായിരുന്നു. ( വടക്കം കേറ്റഴ്സ് പ്രൊപ്രൈറ്റർ). ഇന്നത്തെ കൺവെൻഷനിൽ നിന്നും ഉപസഭകൾക്കും, ജില്ലയ്ക്കും ലഭിച്ച ഊർജ്ജം ജില്ലയിലെ സഭാപ്രവർത്തനം കൂടുതൽ സജീവമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു. ജയ്, ജയ് യോഗക്ഷേമസഭ. ജില്ലാ സെക്രട്ടറി ഡോ.ഇ.കൃഷ്ണൻ നമ്പൂതിരി

 • കോട്ടയം ജില്ലാ കൺവെൻഷൻ

  11 Dec 2019

  *യോഗക്ഷേമസഭ, കോട്ടയം ജില്ലാ സഭയുടെ അർദ്ധവാർഷിക കൗൺസിൽ യോഗവും നേതൃ സംഗമവും സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന വിലയിരുത്തലും 8/12/19 ൽ നടത്തപെട്ടു പ്രസ്തുത പരിപാടി വിജയിപ്പിക്കാൻ മുകളിൽ പ്രസ്താവിച്ച സംസ്ഥാന നേതാക്കൾക്ക് ഒപ്പം പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാജൻഏട്ടനെയും , ഡോ കെ എസ് രാജ്കുമാർ ഏട്ടനെയും, സഭാ രജിസ്ട്രാർ റ്റി കെ ശ്രീകുമാർ ഏട്ടനെയും, സംസ്ഥാന യുവജനസഭാ പ്രസിഡന്റ് ഹരിശങ്കറിനേയും, സംസ്ഥാന യുവജനസഭാ സെക്രട്ടറി ശന്തനുവിനേയും കോട്ടയം ജില്ലാ കമ്മിറ്റി നന്ദിയോടെ സ്മരിക്കുന്നു, അവരോടുള്ള ആദരവ് രേഖപ്പെടുത്തുന്നു* ജില്ലാ നിർവ്വാഹക സമിതിയ്ക്ക് വേണ്ടി, എ.എ.ഭട്ടതിരിപ്പാട്, പ്രസിഡന്റ്, സതീഷ്. എസ്. പോറ്റി, സെക്രട്ടറി.