യോഗക്ഷേമസഭ സംസ്ഥാന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് റ്റി ആർ വല്ലഭൻ നമ്പൂതിരി ഉത്ഘാടനം ചെയ്യുന്നു
പുതിയ ഭരണസമിതി ചുമതലയേറ്റതിന് ശേഷം ആദ്യ സ്വീകരണം ലഭിച്ചത് ഏറണാകുളത്ത് വെച്ചായിരുന്നു. അതോടൊപ്പം അവിടെ വെച്ച് ഭാവിപരിപാടികൾ ആലോയിക്കുന്നതിനായി രാവിലെ കർമ്മ സമിതിയുടെ ഒരു യോഗവും ചേരുകയുണ്ടായി.. പലതും ചർച്ച ചെയ്യപ്പെട്ട കൂട്ടത്തിൽ അതിഥി മന്ദിരവും ചർച്ചാവിഷയമായിരുന്നു. 10000 രൂപയുടെ പുതിയ 200 ഷെയറുകൾ നൽകാൻ തീരുമാനിച്ചു. ഒപ്പം എല്ലാ സ്റ്റേറ്റ് കൗൺസിലർമാരും ഷെയറെടുക്കണമെന്നും നിശ്ചയിച്ചു. കർമ്മസമിതിയോഗത്തിനെത്തിയ 8 പേരിൽ പുതിയ പ്രസിഡണ്ടും സെക്രട്ടറിയും ട്ര ഷററുമടക്കം ആറു പേർ ആയോഗത്തിൽ ഷെയറുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് മാതൃകാപരമായ തീരുമാനമായി. കൺവെൻഷനുമായി ബന്ധപ്പെട്ട് സന്ദർശിച്ച വടക്കൻ മേഖലയിലെ എല്ലാ ജില്ലകളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വർഷത്തിൽ രണ്ടു ദിവസം കടുംബ സമേതം ഗുരുവായൂരപ്പനെ ഭജിക്കുന്നതോടൊപ്പം അതിഥിമന്ദിരത്തിന്റെ റിനവേഷനു ഒരു കൈ സഹായമായി വർത്തിക്കാൻ ഇതു വഴി സാധിക്കും. ഇതുവരെ ഷെയറെടുക്കാത്ത എല്ലാ സംസ്ഥാന കൗൺസിലർമാരും ഇതിന്റെ ഭാഗഭാക്കാകണമെന്ന നിർദ്ദേശം ഏവരും സന്തോഷപൂർവം സ്വീകരിക്കുമെന്നുറപ്പുണ്ട്. അതിനുപരിയായി , ഓരോ ഉപസഭയിൽ നിന്നും പുതുതായി ഒരാളെയെങ്കിലും ഷെയറെടുപ്പിച്ച് ഈ സംരംഭം ഒരു വൻ വിജയമാക്കണമെന്ന ഭ്യർത്ഥിക്കുന്നു. പദ്ധതികൾ 1- പുതുതായി ലഭിക്കുന്ന മുഴുവൻ ഷെയറും Fixed Deposit ലിട്ട് അതിന്റെ പലിശ കൊണ്ട് മാത്രം നവീകരണം നടത്തണമെന്നാണ് കമ്മിറ്റി ഉദ്ദേശിക്കുന്നത് 2- കൂടുതൽ മുറികൾ Alc ആക്കുക 3 - എല്ലാ മുറിയിലും T V സജ്ജീകരിക്കുക. 4- മുഴുവൻ മുറികളിലും ചൂടുവെള്ളം ലഭ്യമാക്കുന്ന തിനായി സോളാർ പ്ളാൻട് പണിയുക. 5. സുരക്ഷയുടെ ഭാഗമായി അതിഥി മന്ദിരത്തിൽ കേമറ സ്ഥാപിക്കുക 6- താമസിക്കാൻ വരുന്ന വർക്ക് സൗജന്യ വൈഫൈ ഒരുക്കുക 7- മീറ്റിങ്ങിനും മറ്റ് യോഗങ്ങ ൾക്കുമായി ഏറ്റവും മുകളില ത്തെ ടെറസ് മോടി കൂട്ടി സൗക ര്യപ്രദമാക്കുക. അതിഥി മന്ദിരം യോഗക്ഷേമസഭയുടെ ആഭിജാത്യത്തിന്റേയും അഭിമാനത്തിന്റേയും പ്രതീകമാക്കി മാറ്റാൻ ഓരോരുത്തരും മുന്നോട്ട് വരണമെന്നഭ്യർത്ഥിക്കുന്നു ഉപസഭാ ഭാര വാഹികൾ സമീപിക്കുമ്പോൾൾ അവരോട് സഹകരിച്ച്, നിങ്ങളോരോരുത്തരുടേയും സർവതോന്മുഖമായ പിന്തുണ അവർക്ക് നൽകണമെന്നും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ തുക Cash ആയോ cheque ആയോ Neft വഴി ധനലഷ്മി ബാങ്കിന്റെ ഗുരുവായൂർ ബ്രാഞ്ചിലെ എക്കൗണ്ടിലേക്ക് നേരിട്ടോ നൽകാവുന്നതാണ്. ഒപ്പം അപേക്ഷിക്കുന്ന ആളു ടെ രണ്ട് ഫോട്ടോയും നോമിനി യുടെ പേരും സഹിതം പൂരിപ്പി ച്ച അപേക്ഷ സംസ്ഥാന സെ ക്രട്ടറിക്ക് നൽകേണ്ടതാണ്. ഷെയർ സർട്ടിഫിക്കറ്റ് താമസം വിനാ ഷെയറുടമക്ക് തപാൽ വഴി അയച്ചു തരുന്നതായിരി ക്കും Dhanlaxmi Bank Guruvayur Branch 006000900000014 IFSC:DLXB0000060 Neft വഴി നേരിട്ട് തുക അയ ക്കുന്നവർ ആ വിവരം അപ്പോ ൾ തന്നെ സെക്രട്ടറിയേയോ ട്രഷററേയോ വിളിച്ച് അറിയി ക്കേണ്ടതും താമസം കൂടാതെ അപേക്ഷാ ഫോറം പൂരി പ്പിച്ച് നൽകേണ്ടതുമാണ്.
മലപ്പുറം ജില്ലാ കൺവെൻഷൻ സംസ്ഥാന ഭാരവാഹികളുടെ സാന്നിദ്ധ്യം ഗംഭീരമാക്കി.മീഡിയ കവറേജ് ഉണ്ടായിരുന്നു
യോഗക്ഷേമ സഭ കൊല്ലം ജില്ലാ സഭയുടെ ആഭിമുഖ്യത്തിൽ വനിതാ സഭയുടെയും യുവജന സഭയുടെയും സഹകരണത്തോടെ വാളയാർ വിഷയത്തിൽ ഇരകൾക്കു നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കൊട്ടാരക്കര താലൂക് ഓഫീസിനു മുൻപിൽ ഇന്ന് (11/11/2019) നടത്തിയ പ്രതിഷേധ ധർണ്ണ.സംസ്ഥാന ദക്ഷിണ മേഖല സെക്രട്ടറി. ശ്രീകുമാരരു ഉത്ഘാടനം നിർവഹിച്ചു. ജില്ലാ വനിതാസഭ പ്രസിഡന്റ് ശ്രീമതി. ജയാ മണി അധ്യക്ഷതയും , ജില്ലാ വനിതാ സഭ സെക്രട്ടറി ശ്രീമതി. ശുഭ സ്വാഗതവും, സംസ്ഥാന വനിതാസഭ വൈസ്. പ്രസിഡന്റ് Dr. ശ്രീഗംഗ , ജില്ലാ സെക്രട്ടറി ബ്രഹ്മശ്രീ. കെ. വി. വിനോദ്,ജില്ലാ ട്രഷറർ ബ്രഹ്മശ്രീ. രാധാകൃഷ്ണൻ പോറ്റി,ജോയിന്റ് സെക്രട്ടറി ബ്രഹ്മശ്രീ. മനോജ് ശർമ്മ,സംസ്ഥാന വനിതാ സഭ നിർവഹക സമിതി അംഗം. ശ്രീമതി ശ്രീലതാ അന്തർജ്ജനം,ജില്ലാ വനിതാ സഭ ട്രഷറർ ശ്രീമതി. മൈത്രി ശർമ്മ, യുവജനസഭ പ്രതിനിധി ബ്രഹ്മശ്രീ. ജിഷ്ണു നാരായണൻ നമ്പൂതിരി,വിവിധ ഉപസഭ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.